കുവൈത്ത് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് തടവുകാര്‍ പിടിയില്‍; കൈവശം തോക്കുകളും പാസ്പോര്‍ട്ടുകളും

Web Desk
2 Min Read

കുവൈത്ത് സിറ്റി: കുവൈത്തിലെ ജയിലില്‍ നിന്ന് രക്ഷപ്പെട്ട മൂന്ന് തടവുകാരെ സുരക്ഷാസേന വാഹനം പിന്തുടര്‍ന്ന് പിടികൂടി. രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കൈവശം രണ്ട് തോക്കുകളും പാസ്പോര്‍ട്ടുകളും കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

city exchange

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളുടെ സ്ഥാനം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ വ്യാപക സുരക്ഷാ നടപടികളിലൂടെയാണ് അറസ്റ്റ് സാധ്യമായത്. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി മന്ത്രാലയം വ്യക്തമാക്കി.

ുവൈത്തി പൗരന്മാരായ ഹസന്‍ സലേം അല്‍-റാഷിദി, അലി മനാഹി അല്‍ സുബൈ, വിദേശ പൗരന്‍ അഹമ്മദ് മുഹമ്മദ് ഖത എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ അവരുടെ വിവരങ്ങള്‍ രാജ്യത്തെ എല്ലാ അതിര്‍ത്തി പ്രവേശന- പുറപ്പെടല്‍ കേന്ദ്രങ്ങളിലേക്കും നേരത്തേ കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ കര്‍ശന സുരക്ഷാ പരിശോധനകളും രഹസ്യാന്വേഷണ നടപടികളും നിരന്തര നിരീക്ഷണവുമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ ചുവന്ന പിക്കപ്പ് ട്രക്കില്‍ സഞ്ചരിക്കുന്ന പ്രതികളെ സി സി ടി വി ക്യാമറയില്‍ കണ്ടെത്തുന്നതും തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്ന് ഇവരെ പിടികൂടുന്നതും കാണാം.

- Advertisement -
Ad image

അറസ്റ്റിനിടെ പ്രതികളുടെ കൈവശം രണ്ട് തോക്കുകളും രാജ്യത്ത് നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിക്കാനിരുന്ന പാസ്പോര്‍ട്ടുകളും കണ്ടെത്തി. ആയുധങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

തടവുകാര്‍ രക്ഷപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അല്‍ സബാഹ് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ശക്തമാക്കുകയും പ്രതികളെ കണ്ടെത്താനുള്ള പ്രത്യേക ദൗത്യം ആരംഭിക്കുകയും ചെയ്തത്.

രക്ഷപ്പെട്ട തടവുകാരുമായി ഇടപഴകരുതെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടിയന്തര നമ്പറായ 112-ല്‍ അറിയിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

നിയമലംഘകരെയും പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സമൂഹത്തിന്റെ സുരക്ഷ ഒരു ‘ചുവപ്പ് രേഖ’ ആണെന്നും നിയമത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനോ പ്രതികള്‍ക്ക് സഹായം നല്‍കാനോ ശ്രമിക്കുന്നവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!