ദക്ഷിണ ലബനാനിലെ യു എന്‍ സമാധാനസേനാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: ദക്ഷിണ ലബനാനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സമാധാനസേനയായ യു എന്‍ ഐ എഫ് ഐ എല്‍ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ സെര്‍ബിയന്‍ സൈനികന്‍ കൊല്ലപ്പെടുകയും എല്‍ സാല്‍വദോറും സ്‌പെയിനും സ്വദേശികളായ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

city exchange

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ 1701-ാം പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്ന് ഖത്തര്‍ വിലയിരുത്തി.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, യു എന്‍ ഐ എഫ് ഐ എല്ലിനെ ലക്ഷ്യമിട്ടുള്ള ഏത് ആക്രമണവും പൂര്‍ണമായും തള്ളിക്കളയുന്നതായി ആവര്‍ത്തിച്ചു. സഹോദര രാഷ്ട്രമായ ലബനാനില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ യു എന്‍ ഐ എഫ് ഐ എല്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

- Advertisement -
Ad image

മരണമടഞ്ഞ സൈനികന്റെ കുടുംബത്തിനും സെര്‍ബിയ റിപ്പബ്ലിക്കിന്റെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

Share This Article
Leave a Comment
error: Content is protected !!