ആഗോള മത നേതൃ ഉച്ചകോടി മലേഷ്യയില്‍; ഡോ. ഹുസൈന്‍ മടവൂര്‍ പങ്കെടുക്കും

Web Desk
3 Min Read

കോഴിക്കോട്: മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. അന്‍വര്‍ ഇബ്റാഹിമിന്റെ ആതിഥേയത്വത്തില്‍ ജൂണ്‍ 12ന് ക്വാലാലംപൂരില്‍ നടക്കുന്ന ആഗോള മത നേതൃ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം. ലോക മുസ്ലിം സംഘടനയായ മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

city exchange

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (എച്ച് ആര്‍ ഡി എഫ്) ചെയര്‍മാന്‍ എന്ന നിലയിലാണ് ഹുസൈന്‍ മടവൂരിന് ക്ഷണം ലഭിച്ചത്. മുസ്ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടറിയും ആഗോള മുസ്ലിം പണ്ഡിത സഭാ ചെയര്‍മാനുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസാ, മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. ദുല്‍ കിഫ്‌ലി ബിന്‍ ഹസന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ‘മത നേതാക്കളും യുവ ശാക്തീകരണവും’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. യുവാക്കളുടെ കര്‍മ്മ ശേഷി ഉത്തമ സമൂഹ സൃഷ്ടിക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിലുള്ള പ്രബന്ധങ്ങളും ചര്‍ച്ചകളുമാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള നൂറിലേറെ പ്രമുഖ മത നേതാക്കള്‍ പങ്കെടുക്കും.

സൗദി അറേബ്യയിലെ മക്കാ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ മതതാരതമ്യപഠനം മുഖ്യ വിഷയമായെടുത്ത് ഇസ്ലാമിക് സ്റ്റഡീസില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട് ഹുസൈന്‍ മടവൂര്‍. മത സൗഹാര്‍ദ്ദ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ പാര്‍ലിമെന്റ് ഓഫ് ഓള്‍ റിലിജ്യന്‍സ്, ഗ്രേറ്റര്‍ ഇന്ത്യാ മൂവ്‌മെന്റ്, കൊച്ചിയിലെ കൗണ്‍സില്‍ ഫോര്‍ കമ്മ്യുണിറ്റി കോ ഓപറേഷന്‍, കോഴിക്കോട്ടെ മലബാര്‍ ഇനിഷേററീവ് ഓഫ് സോഷ്യല്‍ ഹാര്‍മണി എന്നിവയുടെ സ്ഥാപകാംഗമാണ്. കഴിഞ്ഞ വര്‍ഷം മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലേക്കുള്ള ശാന്തി സന്ദേശ യാത്രയില്‍ ഹിന്ദു, ക്രൈസ്തവ, സിഖ് പണ്ഡിതന്മാരോടൊപ്പം ഹുസൈന്‍ മടവൂരും പങ്കെടുത്തിരുന്നു.

എച്ച് ആര്‍ ഡി എഫിന്റെ മേല്‍നോട്ടത്തില്‍ ഉത്തരേന്ത്യയിലെ പിന്നോക്ക ഗ്രാമങ്ങളില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ബോബെയിലെ അസോസിയേഷന്‍ ഓഫ് മുസ്ലിം പ്രൊഫഷനല്‍സ് (എ എം പി) ഹുസൈന്‍ മടവൂരിനെ ആദരിച്ചിരുന്നു. ബീഹാറിലെ പ്രസിദ്ധമായ ബുഖാരി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഗവേര്‍ണിംഗ് ബോഡി, ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ്, ഡല്‍ഹിയിലെ ഇന്ത്യാ ഇസ്ലാമിക് കള്‍ച്ചറല്‍ എന്നിവയില്‍ അംഗമാണ്.

- Advertisement -
Ad image

ഫാറുഖ് കോളെജിന്റെ മാതൃസ്ഥാപനമായ ദൗസത്തുല്‍ ഉലൂം അറബിക് കോളെജില്‍ പഠിച്ച് അറബി ഭാഷാ സാഹിത്യത്തില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് അഫ്‌സലുല്‍ ഉലമാ ബിരുദവും അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കേരള സംസ്ഥാന കോ ഓഡിനേറ്ററും കേന്ദ്ര ഭാഷാവികസന സമിതി അംഗവുമായിരുന്നു. സംസ്ഥാന സാക്ഷരതാ സമിതി, സംസ്ഥാന വഖഫ് ബോര്‍ഡ്, കോഴിക്കോട് സര്‍വ്വകലാശാലാ അക്കാദമിക് കൗണ്‍സില്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍ക്കാര്‍ ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചപ്പോള്‍ അറബിക് ഭാഷാ വിഭാങ്ങളുടെ അക്കാദമിക് കമ്മിറ്റി തലവനായി അദ്ദേഹം നിയോഗിക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് കൊണ്ടാടുന്ന അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ചത് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തില്‍ ഫാറൂഖ് കോളെജിലായിരുന്നു. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിന്ന് അദ്ദേഹം നല്‍കിയ നിസ്തുല സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അറബി ഭാഷാ വിഭാഗം അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍വ്വകലാശാലകളായ ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍ യു ജി സി റിഫ്രഷര്‍ കോഴ്‌സുകളിലെ റിസോഴ്സ് പേഴ്‌സണായിരുന്നു.

ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളെജില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ആയി സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം കോഴിക്കോട് ജില്ലയിലെ നരിക്കുനി മലബാര്‍ എഡ്യുസിറ്റിയുടെയും മേപ്പയ്യൂര്‍ സലഫീ കോളെജ് അസോസിയേഷന്റെയും ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാO്യക്ഷനായ ഡോ. ഹുസൈന്‍ മടവൂര്‍ കോഴിക്കോട് പാളയം ജുമാമസ്ജിദില്‍ നാല് പതിJdJാണ്ട് കാലമായി ചീഫ് ഇമാം ആയി സേവനമനുഷ്ഠിക്കുന്നു.

ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ പത്തിന് ബുധനാഴ്ച ഡോ. ഹുസൈന്‍ മടവൂര്‍ മലേഷ്യയിലേക്ക് പുറപ്പെടും. പതിനാലിന്ന് തിരിച്ചെത്തും.

Share This Article
Leave a Comment
error: Content is protected !!