മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ യു എ ഇയില്‍ പ്രകാശനം ചെയ്തു

Web Desk
2 Min Read

ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ പ്രത്യേക പതിപ്പ് യു എ ഇയില്‍ പ്രകാശനം ചെയ്തു.

city exchange

പ്രശസ്ത ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സി ഇ ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, യു എ ഇയിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍ സി ഇ ഒ ഡോ. ടിനു തമ്പി, പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും അവര്‍ ടി വി സി ഇ ഒമായ ഷാജി പുഷ്പാംഗദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.

സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി, കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സജ്‌ന സഹ്‌റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സി ഒ ഒ അഷിഖ്, മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്സ് ദുബായ് പ്രതിനിധി ഷബീര്‍ പൂവനോത്ത്, അയ്യൂബ് ഡെല്‍മ, യു എ ഇയിലെ പ്രമുഖ സംരംഭകനായ ഷബീര്‍ സഹാറ റസ്റ്റോറന്റ്, ഡോ. അഞ്ചു, ഡോ. ഷിബിന, സുജിത്ത് സുകുമാരന്‍, മഹേഷ് ബ്രദര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായിരുന്നു.

പെരുന്നാളിന്റെ ആത്മീയ സന്ദേശങ്ങളെ സാമൂഹിക പ്രതിബദ്ധതയോടും മാനവിക മൂല്യങ്ങളോടും ചേര്‍ത്ത് അവതരിപ്പിക്കുന്ന ‘പെരുന്നാള്‍ നിലാവ്’ പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയ പ്രസിദ്ധീകരണമാണ്

- Advertisement -
Ad image

സമൂഹത്തിലെ വിവിധ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ലേഖനങ്ങളും മനുഷ്യബന്ധങ്ങളുടെ മഹത്വം ഓര്‍മ്മപ്പെടുത്തുന്ന ചിന്തകളും ഈ പ്രത്യേക പതിപ്പിനെ ശ്രദ്ധേയമാക്കുന്നു.

വായനക്കാരുടെ മനസ്സില്‍ മാനവികതയുടെ വെളിച്ചം പകരുകയും സാഹോദര്യത്തിന്റെ സന്ദേശം ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവാസ ലോകത്തെ മികച്ച ഒരു സാംസ്‌കാരിക ഇടപെടലായി ‘പെരുന്നാള്‍ നിലാവ്’ മാറിക്കൊണ്ടിരിക്കുകയാണ്.

പ്രവാസികള്‍ക്കിടയില്‍ മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ മാതൃകയായി ഈ പ്രസിദ്ധീകരണം ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

മലബാര്‍ അടുക്കളയുടെ തനതായ രുചിക്കൂട്ടുകളുമായി ഷാര്‍ജയില്‍ പ്രവര്‍ത്തനമാരംഭിച്ച സഹാറ റസ്റ്റോറന്റ് മാനേജ്മെന്റിനും പെരുന്നാള്‍ നിലാവിന്റെ കോപ്പികള്‍ സമ്മാനിച്ചു. മാനേജിംഗ് പാര്‍ട്ണര്‍മാരായ ഷബീര്‍ കെ ആദം, ഷമീര്‍ കെ ആദം, റഷീദ് എന്നിവര്‍ കോപ്പി ഏറ്റുവാങ്ങി.

Share This Article
Leave a Comment
error: Content is protected !!