

കോഴിക്കോട്: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മിലിന്ദ് എസ് പരാന്തെ. ലഹരി മാഫിയ മതമൗലിക ശക്തികള്‍ നിയന്ത്രിക്കുന്നുവെന്നും
ലൗ ജിഹാദും നാര്‍കോട്ടിക്ക് ജിഹാദും കേരളത്തില്‍ യാഥാര്‍ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പുമായി വി എച്ച് പി കൂടിക്കാഴ്ച നടത്തും. ക്ഷേത്ര സമ്പത്ത് ഹിന്ദു സമുഹത്തിന്റെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തില്‍ ലഹരി വ്യാപനം ശക്തമാണ്. ലഹരിക്കടത്ത് മുഖേന ലഭിക്കുന്ന പണം മതം മാറ്റത്തിനും ലൗ ജിഹാദിനും ലാന്‍ഡ് ജിഹാദിനും ഉള്‍പ്പെടെ ഉപയോഗക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റത്തിനെതിരെ ശക്തമായ നിയമം വേണം. ലൗ ജിഹാദിനെതിരെ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്ര സ്വത്തുക്കള്‍ ഹിന്ദു സമൂഹത്തിനായി വിനിയോഗിക്കണം. കശ്മീരിലും ബംഗ്ലാദേശിലും ഹിന്ദു സമൂഹം ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

