
ദോഹ: ആരോഗ്യ സംരക്ഷണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ബ്രൈറ്റ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.

ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, കൊളസ്ട്രോള്‍ തുടങ്ങിയ ചെക്കപ്പുകളും ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഡെന്റല്‍ ചെക്ക്, വിഷന്‍ ടെസ്റ്റ് തുടങ്ങിയ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.

ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക് അറക്കല്‍, മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ അതിഥികളായി ക്യാമ്പ് സന്ദര്‍ശിക്കുകയും മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച ആശംസകള്‍ അറിയിക്കുകയും ചെയ്തു.
ബ്രൈറ്റ് മെഡിക്കല്‍ സെന്ററിന് മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ഉപഹാരം ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ഷമീര്‍ മുഹമ്മദിന് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫീക്ക് അറക്കല്‍ സമ്മാനിച്ചു. ബ്രൈറ്റ് മെഡിക്കല്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ സജ്ന സംബന്ധിച്ചു.
മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ദീപക്, സെക്രട്ടറി അഖില്‍, അഡൈ്വസര്‍ മിനി ബെന്നി, ട്രഷറര്‍ ശ്രീജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹിരണ്‍, നിതാല്‍, ദൃശ്യ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
അവതാരകര്‍ അക്ബര്‍ അലി, ശാന്തി എന്നിവരുടെ സാന്നിധ്യവും ക്യാമ്പിനെ സവിശേഷമാക്കി.
ബ്രൈറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവന സന്നദ്ധതയും പ്രൊഫഷണലിസവും സംഘാടകരുടേയും ക്യാമ്പില്‍ പങ്കെടുത്തവരുടേയും പ്രശംസ പിടിച്ചുപറ്റി.

