മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ആറാം ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തില്‍ പ്രവര്‍ത്തനം തുടങ്ങി

Web Desk
1 Min Read

ദോഹ: മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആറാമത് ഔട്ട്ലെറ്റ് മദീന ഖലീഫ സൗത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍മാരായ അഷറഫ് കണ്ടോത്ത്, ജാഫര്‍ കണ്ടോത്ത് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

city exchange

മർസ ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, മർസ ഹൈപ്പർ മാർക്കറ്റ് ബയിംഗ് മാനേജർ നിസാർ കാപ്പിക്കണ്ടി, ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീന്‍ ഷാഫി ആദ്യ വില്‍പ്പന ജാഫര്‍ കണ്ടോത്തിന്റെ മകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

നിരവധി പാര്‍ക്കിംഗ് ഉള്‍പ്പെടുന്ന വിശാലമായ ഹൈപ്പര്‍ മാര്‍ക്കറ്റാണ് മര്‍സ മദീന ഖലീഫ സൗത്തില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

വസ്ത്രങ്ങള്‍, ഭക്ഷണം, പച്ചക്കറി, കളിപ്പാട്ടങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഭാഗങ്ങള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!