ഹോര്‍മുസ് കടലിടുക്കിന് സമീപം ഖത്തര്‍ കപ്പലിന് നേരെ ആക്രമണം; ഇറാനെ നിയമപരമായി ഉത്തരവാദിയാക്കി ഖത്തര്‍

Web Desk
1 Min Read

ദോഹ: ഹോര്‍മുസ് കടലിടുക്കിന് സമീപം സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ ‘അല്‍ റെകയ്യാത്ത്’ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമുദ്രസുരക്ഷയ്ക്കെതിരായ അംഗീകരിക്കാനാകാത്ത ആക്രമണമാണ് ഇതെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വ്യക്തമാക്കി.

city exchange

സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെയും ആഗോള ഊര്‍ജവിതരണത്തിന്റെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് ഈ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്രവും സുരക്ഷിതവുമായ കപ്പല്‍ ഗതാഗതം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനവുമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാദേശിക സുരക്ഷയെ തകര്‍ക്കുന്നതും അന്താരാഷ്ട്ര സമുദ്രഗതാഗതത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ എല്ലാ നടപടികളും ഇറാന്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അല്‍ അന്‍സാരി ആവശ്യപ്പെട്ടു. ആഗോള ഊര്‍ജവിതരണത്തിനും മേഖലയിലെ രാജ്യങ്ങളുടെ വിഭവങ്ങള്‍ക്കും ഭീഷണിയാകുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇടുങ്ങിയ താത്പര്യങ്ങള്‍ക്കുവേണ്ടി ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അല്‍ റെകയ്യാത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെയും അതിന്റെ ഫലമായി ഉണ്ടായ എല്ലാ നഷ്ടനഷ്ടങ്ങളുടെയും നിയമപരമായ പൂര്‍ണ ഉത്തരവാദിത്തം ഇറാനിനാണെന്ന് ഖത്തര്‍ വ്യക്തമാക്കിയതായി അല്‍ അന്‍സാരി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!