ഹോര്‍മുസ് സുരക്ഷയും പ്രാദേശിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്ത് ഒമാനും ഇന്ത്യയും

Web Desk
1 Min Read

മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കിലെ സമുദ്രസുരക്ഷയും മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഒമാനും ഇന്ത്യയും ചര്‍ച്ച ചെയ്തു. ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദിയും ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും തമ്മില്‍ മസ്‌കത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിഷയങ്ങള്‍ ചര്‍ച്ചയായത്.

city exchange

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെയും നാവിഗേഷനെയും ബാധിക്കുന്ന സാഹചര്യങ്ങള്‍, ആഗോള വ്യാപാരം, ഊര്‍ജവിതരണം, അന്താരാഷ്ട്ര വിതരണ ശൃംഖല എന്നിവയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ഇരുവരും വിശദമായ ആശയവിനിമയം നടത്തി.

പ്രാദേശിക സംഭവവികാസങ്ങളില്‍ തുടര്‍ച്ചയായ ഏകോപനവും പരസ്പര കൂടിയാലോചനയും അനിവാര്യമാണെന്ന് ഇരു മന്ത്രിമാരും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളും മേഖലയിലെ രാജ്യങ്ങളുടെ താത്പര്യങ്ങളും മാനിച്ചുകൊണ്ട് എല്ലാ കക്ഷികളുമായും സംഭാഷണവും സഹകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഇരുവരും പിന്തുണ പ്രഖ്യാപിച്ചു.

ഒമാന്‍- ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. വ്യാപാരം, നിക്ഷേപം, ഊര്‍ജം, ലോജിസ്റ്റിക്‌സ്, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!