
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈല്‍ കൊട്ടാരത്തിലെ ഓഫീസില്‍ ഇസ്ലാമിക രാജ്യങ്ങളിലെ റബ്ബിമാരുടെ കൂട്ടായ്മ ചെയര്മാന് റബ്ബി മെന്‍ഡി ചിട്രിക്കിനെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു.

ഖത്തറിന്റെ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതിനായാണ് പ്രതിനിധി സംഘം അമീറിനെ സന്ദര്‍ശിച്ചത്.

അനുശോചനമറിയിച്ച റബ്ബി മെന്‍ഡി ചിട്രിക്കിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നന്ദിയും കടപ്പാടും രേഖപ്പെടുത്തി.
യോഗത്തില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം അല്‍താനിയും അമീരി ദിവാന് മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫിയും പങ്കെടുത്തു.

