ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഖത്തറില്‍മഴയ്ക്കു സാധ്യത

Web Desk
1 Min Read

ദോഹ: ഖത്തറില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ പ്രാദേശികമായി മേഘങ്ങള്‍ രൂപപ്പെടാനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

city exchange

തീരപ്രദേശങ്ങളില്‍ കാറ്റ് ആദ്യം ദിശമാറി വീശും. പിന്നീട് വടക്കുപടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് മണിക്കൂറില്‍ 5 മുതല്‍ 15 നോട്ട്‌സ് വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍മേഖലയിലും കാറ്റ് ആദ്യം ദിശമാറി വീശുകയും പിന്നീട് വടക്കുപടിഞ്ഞാറ് മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് 3 മുതല്‍ 13 നോട്ട്‌സ് വരെ വേഗതയില്‍ വീശുകയും ചെയ്യും.

തീരപ്രദേശങ്ങളില്‍ തിരമാലയുടെ ഉയരം 1 മുതല്‍ 2 അടി വരെയും കടല്‍മേഖലയില്‍ 1 മുതല്‍ 3 അടി വരെയും ആയിരിക്കും.

തീരപ്രദേശങ്ങളില്‍ ദൃശ്യപരിധി 4 മുതല്‍ 9 കിലോമീറ്റര്‍ വരെയും കടല്‍മേഖലയില്‍ 5 മുതല്‍ 9 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!