വിദ്യാര്‍ഥികള്‍ക്കായി ഐ സി എഫ് ‘ഹിന്ദുസ്ഥാന്‍ ഹമാര’ സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി ഐ സി എഫ് ‘ഹിന്ദുസ്ഥാന്‍ ഹമാര’ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുരുന്നുകളില്‍ ദേശസ്‌നേഹവും പരസ്പര സൗഹാര്‍ദ്ദവും മതേതര ബോധവും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

city exchange

രാജ്യത്തിന്റെ ചരിത്രവും സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും അനുസ്മരിച്ച് ചടങ്ങില്‍ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം, ഭരണഘടന എന്നിവയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, ചരിത്ര പസില്‍, ക്രാഫ്റ്റ് നിര്‍മ്മാണം എന്നിവയും നടന്നു.

വിവിധ സെഷനുകള്‍ക്ക് റസാഖ് മാസ്റ്റര്‍, സദ്ദാം ഹുസൈന്‍, സുറൂര്‍ ഉമ്മര്‍, ഷഫീക് കണ്ണപുരം, അഫ്‌സല്‍ ഇല്ലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ ജമാലുദ്ധീന്‍ അസ്ഹരി, അഹമ്മദ് സഖാഫി എന്നിവര്‍ സംസാരിച്ചു. അധ്യാപകരും രക്ഷിതാക്കളും ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!