അബ്ദുല്‍ സലാമിന് സ്വീകരണം നല്‍കി

Web Desk
1 Min Read

ദോഹ: ഹൃസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ പട്‌ളം അബ്ദുല്‍ സലാമിന് ഖത്തര്‍ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം മലയോര മേഖല കമ്മിറ്റി സ്വീകരണം നല്‍കി.

city exchange

മിറ്കബ് കോമ്പൗണ്ടില്‍ ചേര്‍ന്ന യോഗം മണ്ഡലം പ്രസിഡന്റ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മലയോര മേഖല പ്രസിഡന്റ് സത്താര്‍ മൗലവി അധ്യക്ഷത വഹിച്ചു.

അബ്ദുല്‍ സലാമിനുള്ള മെമെന്റോയും ഷാളും ഭാരവാഹികള്‍ നല്‍കി ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സലാം ഹബീബി, മുനിസിപ്പല്‍ സെക്രട്ടറി നിസാര്‍ പടന്നക്കാട്, സഫീര്‍ അടുക്കം, ജാഫര്‍ അടുക്കം, നൗഷാദ് പരപ്പ, യൂനുസ് പരപ്പ, അമീര്‍ പനത്തടി എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍ സലാം പട്‌ളം സ്വീകരണത്തിനു നന്ദി പ്രസംഗം നടത്തി. ഈയ്യിടെ നിര്യാതനായ മണ്ഡലം കെ എം സി സി ട്രഷറര്‍ അഷ്റഫിന്റെ ഉമ്മ ഉമ്മാലി, അജാനൂര്‍ കടപ്പുറം സമീറ എന്നിവര്‍ക്ക് വേണ്ടി പ്രാര്‍ഥനയും നടന്നു.

- Advertisement -
Ad image

അബ്ദുല്‍ അസീസ് മുണ്ടോട്ട് സ്വാഗതവും ജസീല്‍ നെല്ലിയടുക്കം നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!