ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ ക്യാമ്പ് എട്ടിന്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ കൗണ്‍സിലാര്‍ ക്യാംപ് ഡിസംബര്‍ എട്ടിന് രാവിലെ ഒന്‍പതിന് ഏഷ്യന്‍ ടൗണ്‍ ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും.

city exchange

11 മണി വരെ നടക്കുന്ന ക്യാമ്പില്‍ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സര്‍വീസുകള്‍ എന്നിവ ലഭ്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ എല്ലാ രേഖകളുടേയും ഫോട്ടോകോപ്പികള്‍ കൊണ്ടുവരേണ്ടതാ
ണ്. രാവിലെ എട്ടു മണി മുതല്‍ ഓണ്‍ലൈന്‍ ഫോം ഫില്ലിംഗിനുള്ള സഹായം ലഭ്യമായിരിക്കും.

തൊഴില്‍ പ്രശ്‌നങ്ങളും ഇവിടെ അവതരിപ്പിക്കാവുന്നതാണ്. ഐ സി ബി എഫ് ഇന്‍ഷൂറന്‍സ് ഡസ്‌കും ക്യാമ്പിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ പണമായി മാത്രമാണ് സ്വീകരിക്കുക.

Share This Article
Leave a Comment
error: Content is protected !!