
ദോഹ; ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍ ലൈറ്റ് 2025 സീസണ്‍ 2 ഐ സി സി അശോകാ ഹാളില്‍ നടത്തി.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതിനോട് അനുബന്ധിച്ചു ഗ്രൂപ്പ് സോങ് കോമ്പറ്റിഷന്‍, ഡാന്‍സ് പെര്‍ഫോമന്‍സസ്, മറ്റു കലാ പരിപാടികള്‍ എന്നിവ നടത്തി.

നാല്‍പ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന കുരുവിള ജോര്‍ജ്ജിന് മൊമെന്റോ നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് റോന്‍സി മത്തായി അധ്യക്ഷത വഹിച്ചു.

ചാള്‍സ് പി മാത്യു സ്വാഗതവും അലന്‍ മാത്യു തോമസ് നന്ദിയും അറിയിച്ചു. ഐ സി സി, ഐ സി ബി എഫ് കമ്യൂണിറ്റി നേതാക്കള്‍, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍, മറ്റു ജില്ലാ ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍, കൂടാതെ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഐസക്ക് വര്‍ഗ്ഗീസ്, വിബിന്‍ കെ ബേബി, ചെറില്‍ ഫിലിപ്, സെബി മാത്യു, അനുജ ജോര്‍ജ്ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

