ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ കാംപയിന്‍ മുഖം ആലിയ ഭട്ട് ഖത്തറിലെത്തുന്നു

Web Desk
1 Min Read

ദോഹ: ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്റെ ഈ വര്‍ഷത്തെ കാംപയിന്‍ മുഖം ആലിയ ഭട്ട് ഖത്തറിലെത്തുന്നു. ആലിയ ഭട്ടിന്റെ വരവിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് എഫ് എ ബി എന്റര്‍ടെയ്ന്‍മെന്റ്‌സ് അറിയിച്ചു.

city exchange

പ്രദര്‍ശനത്തിലെ ബ്രാന്റിനെ ആലിയ ഭട്ട് പ്രതിനിധീകരിക്കില്ല. പരിപാടിയുടെ ഉദ്ഘാടനം അവര്‍ നിര്‍വഹിക്കും. ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ആലിയ ഭട്ടിന്റെ സ്റ്റൈലിംഗ്, വസ്ത്രം, ആഭരണങ്ങള്‍ തുടങ്ങി വ്യത്യസ്ത തയ്യാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.

ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്റെ പ്രധാന പങ്കാളിയെന്ന നിലയിലാണ് ഇന്ത്യന്‍ ചലച്ചിത്രതാരത്തെ കാംപയിന്‍ മുഖമായി തെരഞ്ഞെടുത്തത്. അതോടൊപ്പം അന്താരാഷ്ട്ര മുഖം കൂടിയാണ് ആലിയ ഭട്ടെന്ന പ്രത്യേകതയും ക്യാംപയിന്‍ മുഖമായി തെരഞ്ഞെടുക്കാന്‍ കാരണമായതായി സംഘാടകര്‍ അറിയിച്ചു.

- Advertisement -
Ad image

നെറ്റ്ഫ്‌ളിക്‌സ് സിനിമയിലൂടെ ഹോളിവുഡില്‍ തുടക്കം കുറിച്ച ആലിയ ഭട്ട് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള ആലിയയുടെ ആദ്യചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ വരാനിരിക്കുകയാണ്.

ഈയ്യിടെ വിവാഹിതയായ ആലിയ ഭട്ട് ആദ്യമായാണ് ഖ്ത്തറില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുന്നത്. ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തര്‍ 2022ന്റെ ഭാഗമായി ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന് പ്രത്യേകതകളുണ്ടെന്നും എഫ് എ ബി സി ഇ ഒ വോറ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നില്ല. 2020ല്‍ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്റെ കാംപയിന്‍ മുഖം ഇന്ത്യന്‍ ചലച്ചിത്ര താരം സോനം കപൂറായിരുന്നു.

വെസ്റ്റ് ബേ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മെയ് ഒന്‍പത് മുതല്‍ 13 വരെയാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ നടക്കുന്നത്. പത്ത് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലേറെ ബ്രാന്റുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!