അല്‍ വജ്ബ ഈദ് ഗാഹില്‍ അമീര്‍ പെരുന്നാള്‍ നമസ്‌ക്കരിച്ചു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അല്‍ വജ്ബ ഈദ് ഗാഹില്‍ പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വഹിച്ചു. പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

city exchange

അമീറിന്റെ പേഴ്‌സണല്‍ റപ്രസന്ററ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം ഉള്‍പ്പെടെ നിരവധി പ്രമുഖരും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു.

സുപ്രിം കോടതി ജഡ്ജും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. താഖില്‍ സായര്‍ അല്‍ ശമ്മാരി ഈദ് നമസ്‌ക്കാരത്തിന് നേതൃത്വം നല്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!