

ദോഹ: ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സമാധാനത്തോടെ ആഘോഷങ്ങളില്‍ പങ്കുചേരാനാവാത്ത വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കു കൂടിയുള്ള പ്രാര്‍ഥന കൂടിയായിരിക്കണം ഈദെന്ന് മുജീബ് മദനി ഓര്‍മിപ്പിച്ചു. ഖത്തര്‍ ഔഖാഫ് മന്ത്രാലയം മിസെയിലയിലുള്ള ഹമദ് ബിന്‍ സുഹൈം അല്‍-താനി മസ്ജിദ് ഗ്രൗണ്ടിലൊരുക്കിയ ഈദ് ഗാഹില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആഘോഷം പരിധി വിടാതെ എങ്ങനെ നിര്‍വഹിക്കാം എന്നതിന് ഇസ്‌ലാമിലെ രണ്ടു പെരുന്നാളുകള്‍ വലിയ മാതൃകയാണ്. പെരുന്നാളുകള്‍ ചുറ്റുമുള്ള മറ്റു മത സമൂഹങ്ങള്‍ക്ക് ഇസ്ലാമിനെയും അതിന്റെ ആഘോഷങ്ങളെയും പരിചയപ്പെടുത്താനുള്ള വലിയ സന്ദര്‍ഭം കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഈദ് ആഘോഷങ്ങളില്‍ രക്തബന്ധങ്ങളും കുടുംബ ബന്ധങ്ങളും ചേര്‍ക്കാന്‍ വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധിയുടെ പരിമളം തൂകുന്നവയാണ് ഇരുപെരുന്നാളുകളും. ഒരു മാസക്കലത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുന്നത്. ദുല്‍ഹിജ്ജ ആദ്യ പത്തിന്റെ ആരാധനാനുഷ്ഠാനങ്ങളിലൂടെ പത്താം ദിനം ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോഴും ഇതേ പരിശുദ്ധി വിശ്വാസി നേടി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ട രണ്ട് ആഘോഷങ്ങളും ഇസ്‌ലാമിന്റെ ചിഹ്നങ്ങളും ആരാധനയും അതിലൂടെ ലഭിക്കുന്ന സന്തോഷവുമാണ്. പൗരോഹിത്യത്തിന്റെ മതമല്ല ഇസ്#ാലമെന്നും കാരുണ്യത്തിന്റേതാണെന്നും അദ്ദേഹം വിശദീകരിച്ചു.
ആഘോഷിക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തെ അതിരുകള്‍ വച്ചു കൊണ്ടുതന്നെ ഇസ്‌ലാം പൂര്‍ത്തീകരിക്കുകയാണെന്നും മുജീബ് മദനി വിശദമാക്കി. ഈദുല്‍ ഫിത്വര്‍ നമസ്‌ക്കാരത്തിന് പുറപ്പെടും മുമ്പ് തന്നെ ചുറ്റുമുള്ള പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പാന്‍ സകാത്തുല്‍ ഫിത്വര്‍ നല്‍കുന്നു എന്നതിലൂടെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഉള്‍കൊള്ളനകുമെന്നും മുജീബ് മദനി പറഞ്ഞു.

