‘അങ്കമാലി കല്ല്യാണ തലേന്ന്’ സംഗീത നിശ നവംബര്‍ 28ന്; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Web Desk
1 Min Read

കല്ല്യാണ തലേന്ന് എത്തുന്നവര്‍ക്ക് അങ്കമാലി മാങ്ങാക്കറി കൂട്ടി അത്താഴ വിരുന്ന്

ദോഹ: അങ്കമാലി എന്‍ ആര്‍ ഐ അസോസിയേഷന്‍ ആന്‍ റിയ ഖത്തറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംഗീത നിശ ‘അങ്കമാലി കല്ല്യാണ തലേന്ന്’ പരിപാടി നവംബര്‍ 28ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

അങ്കമാലിയിലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് തലേ ദിവസം വൈകിട്ട് നടക്കുന്ന ഗൃഹാതുരമായ പരമ്പരാഗത പരിപാടികളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള ആഘോഷമായാണ് അങ്കമാലി കല്ല്യാണ തലേന്ന് സംഘടിപ്പിക്കുന്നത്. ചെമ്മീന്‍ ബാന്റ്, സീനിയേഴ്‌സ് ഫ്യൂഷന്‍ എന്നിവയും ചലച്ചിത്ര താരങ്ങളായ രമ്യാ നമ്പീശന്‍, സിദ്ധാര്‍ഥ് മേനോന്‍, കലാഭവന്‍ സതീഷ് എന്നിവരും അണിനിരക്കുന്ന പരിപാടിയാണ് കല്ല്യാണ തലേന്നായി അവതരിപ്പിക്കുന്നത്.

അതോടൊപ്പം ടിക്കറ്റെടുത്തവര്‍ക്കെല്ലാം വൈകിട്ട് ആറര മുതല്‍ എട്ടര മണി വരെ അങ്കമാലിയുടെ പരമ്പരാഗത അത്താഴവും ഒരുക്കും. ഏറെ പ്രസിദ്ധമായ അങ്കമാലി മാങ്ങാ കറിയും വിഭവങ്ങളിലുണ്ടാകും. പരിപാടിക്കെത്തുന്നവര്‍ക്ക് നല്‍കുന്ന ഭക്ഷണം സാംസ്‌ക്കാരിക പരിപാടിയുടെ ഭാഗമായി സംഘാടകര്‍ ഒരുക്കുന്നതാണെന്നും ടിക്കറ്റ് നിരക്കില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ആന്‍ റിയ ഖത്തര്‍ പ്രസിഡന്റ് വിനോദ് കുമാര്‍ വി, ജനറല്‍ സെക്രട്ടറി വിനായക് മോഹന്‍, ട്രഷറര്‍ ഡാന്‍ തോമസ്, ഇവന്റ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ജോയ് ജോസ്, ജോയിന്റ് സെക്രട്ടറി റിംഗു ബിജു എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!