സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയം പ്രഖ്യാപനം

Web Desk
1 Min Read

650 കേന്ദ്രങ്ങളില്‍ നവോത്ഥാന സംഗമങ്ങള്‍ നടക്കും

കോഴിക്കോട്: മത വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വ്യവഹാരങ്ങളിലെ ശാക്തീകരണം ലക്ഷ്യം വെച്ച് നടത്തുന്ന സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന്റെ മൂന്നാമത് എഡിഷന്‍ പ്രഖ്യാപനം വ്യാഴാഴ്ച്ച നടക്കും. കുഞ്ഞിപ്പള്ളി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ അന്ത്യവിശ്രമ സ്ഥാനത്തിനടുത്ത് വൈകിട്ട് നാലിനാണ് പരിപാടി നടക്കുന്നത്.

city exchange

എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി വിഷയാവതരണം നടത്തും. എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ പദ്ധതി പ്രഖ്യാപനം നിര്‍വ്വഹിക്കും. സെക്രട്ടറിമാരായ ഹാമിദലി സഖാഫി പാലാഴി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ജാബിര്‍ സഖാഫി പാലക്കാട് എന്നിവര്‍ സംസാരിക്കും.

സെന്‍സോറിയം പ്രഖ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 650 കേന്ദ്രങ്ങളില്‍ ‘നവോഥാനം, കേരളം മഖ്ദൂമിനെ വായിക്കുക’ എന്ന ശീര്‍ഷകത്തില്‍ നവോഥാന സംഗമങ്ങള്‍ നടക്കും. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ വൈജ്ഞാനിക, നവോത്ഥാന സംഭാവനകളെ കുറിച്ചുള്ള പഠനവും ചര്‍ച്ചകളും നവോഥാന സംഗമങ്ങളില്‍ നടക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!