

ദോഹ: വിദ്യാര്‍ഥികളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കാനും സമൂഹ നന്മക്കായി സന്ദേശങ്ങള്‍ കൈമാറാനും ഉപയോഗപ്പെടുത്തേണ്ട സ്‌കൂള്‍ കലോത്സവ വേദികളില്‍ ഭിന്നിപ്പിന്റെയും സംഘപരിവാര്‍ അജണ്ടകളുടേയും വേദികളായി മാറിയത് പ്രതിഷേധാര്‍ഹമാണെന്നും തുടര്‍ച്ചയായി ഇത്തരം വീഴ്ചകള്‍ സംഭവിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്നും ഖത്തര്‍ കെ എം സി സി കോഴിക്കോട് ജില്ലാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി ഉദ്ഘാടനം ചെയ്തു. ഒ എ കരീം, കെ പി ഹാരിസ്, ഫൈസല്‍ അരോമ, അഷ്റഫ് കനവത്ത്, മുസ്തഫ എലത്തൂര്‍, പി വി മുഹമ്മദ് മൗലവി, നിയമത്തുള്ള കോട്ടക്കല്‍, ഡോ. അബ്ദുസ്സമദ്, ബഷീര്‍ ഖാന്‍, ഇല്യാസ് എം പി, പി എ തലായി, ജാഫര്‍ തയ്യില്‍, ഫൈസല്‍ മാസ്റ്റര്‍, ഉബൈദ്, അബ്ദുല്‍ ഖയ്യും എന്നിവര്‍ പ്രസംഗിച്ചു. സ്വാലിഹ് ഹുദവി ഖിറാഅത്ത് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അതീഖ് റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

