കെ എം സി സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; അത്‌ലെനും കെ എം സി സി കൂത്തുപറമ്പും ജേതാക്കള്‍

Web Desk
2 Min Read

ദോഹ: ഖത്തര്‍ കെ എം സി സി സംസ്ഥാന കായിക വിഭാഗം സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ എ, എപ്ലസ് കാറ്റഗറിയില്‍ അത്‌ലെന്‍ അക്കാദമിയും മണ്ഡലം അടിസ്ഥാനമാക്കിയുള്ള വിഭാഗത്തില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലവും ജേതാക്കളായി.

city exchange

ഫൈനലില്‍ അത്‌ലെന്റെ റാസു- സിദാന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍കാണ് എന്‍ വി എന്‍ വി ബി എസിന്റെ ആദര്‍ശ്- റിസ്വാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. മൂന്നു സെറ്റു നീണ്ടുനിന്ന വാശിയേറിയ മത്സരത്തില്‍ കെ എം സി സി കൂത്തുപറമ്പ് പൊന്നാനി കെ എം സി സിയെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.

നേരെത്തെ നടന്ന സെമിഫൈനലില്‍ അത്‌ലെന്‍, മാസ്റ്റേഴ്‌സ്‌നെയും എന്‍ വി ബി എസ്, അഗ്ബിസ്‌നെയും പരാജയപ്പെടുത്തിയപ്പോള്‍ മണ്ഡലം വിഭാഗത്തില്‍ ഇരു ടീമുകളും കെ എം സി സി നാദാപുരത്തെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്.

എ, എ പ്ലസ് വിഭാഗത്തില്‍ 16 ടീമും മണ്ഡലം അടിസ്ഥാമാനാക്കിയുള്ള വിഭാഗത്തില്‍ 32 ടീമുകളുമായിരുന്നു മത്സരിച്ചത്. കെ എം സി സി ഖത്തര്‍ സംസ്ഥാന കായിക വിഭാഗം ചെയര്‍മാന്‍ അബ്ദുല്‍ റസാക്ക് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, മഹാരാഷ്ട്ര മുസ്‌ലിം ലീഗ് ട്രഷറര്‍ സി എച്ച് ഇബ്രാഹിം എന്നിവര്‍ വിതരണം ചെയ്തു.

- Advertisement -
Ad image

അസീസ് ഹാജി എടച്ചേരി, അഹമ്മദ് അടിയോട്ടില്‍, അബ്ദുന്നാസിര്‍ നാച്ചി, താഹിര്‍ തഹക്കുട്ടി, സി വി ഖാലിദ്, നിയമതുള്ള കോട്ടക്കല്‍, സിദ്ധിഖ് വാഴക്കാട്, ഫൈസല്‍ മാസ്റ്റര്‍, അഷ്റഫ് ആറളം, ഷംസു വാണിമേല്‍, ജാഫര്‍ തയ്യില്‍, അജ്മല്‍ നബീല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബാഡ്മിന്റണില്‍ വിവിധ വിഭാഗത്തില്‍ നേട്ടം കൈവരിച്ച കുട്ടികളെ കെ എം സി സി സ്‌പോര്‍ട്‌സ് വിങ് ‘യങ് അച്ചീവേഴ്‌സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു. പ്രകൃതി ഭരത്, നവേഹ സെറ അരുണ്‍, ജെയ്ഡന്‍ മാത്യു, ഐറിന്‍ എലിസബത് പ്രദീപ്, പ്രധവ് ശ്യാം ഗോപന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള മൊമെന്റോ സംസ്ഥാന കെ എം സി സി വനിതാ വിങ് പ്രസിഡണ്ട് സമീറ നാസ്സര്‍, ജനറല്‍ സെക്രട്ടറി സലീന കൂലത്ത്, ട്രഷറര്‍ സമീറ അന്‍വര്‍, ജാഫര്‍ തയ്യില്‍, കോഴിക്കോട് ജില്ലാ കെ എം സി സി പ്രസിഡണ്ട് ടി ടി കുഞ്ഞഹമ്മദ് എന്നിവര്‍ വിതരണം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിദ്ദിക്ക് പറമ്പന്‍ സ്വാഗതം ആശംസിച്ച സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ഷൗക്കത്ത് എലത്തൂര്‍ നന്ദി പ്രകാശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!