ഖത്തര്‍ ദേശീയ കായിക ദിനം ഇന്ന്

Web Desk
1 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യം, ശാരീരികക്ഷമത, ക്ഷേമം എന്നിവയ്ക്കാണ് ശ്രദ്ധ.

city exchange

സ്‌പോര്‍ട്‌സിന്റെയും ശാരീരിക പ്രവര്‍ത്തനങ്ങളുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുള്ള പൊതുഅവധി, രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളില്‍ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കായി ആസൂത്രണം ചെയ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ പ്രത്യേകതകളാണ്.

ഖത്തര്‍ ഫൗണ്ടേഷന്‍, മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് പാര്‍ക്ക്, ഖത്തര്‍ മ്യൂസിയംസ്, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍, പേള്‍ ഐലന്റ്, എക്‌സ്‌പോ 2023 ദോഹ, എക്സ്പോര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെന്റര്‍ അല്‍ വക്ര, കത്താറ തുടങ്ങിയ കേന്ദ്രങ്ങൡലാണ് ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ വിവിധ പരിപാടികള്‍ അരങ്ങേറുന്നത്.

Share This Article
Leave a Comment
error: Content is protected !!