
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെ എം എ) സംഘടിപ്പിച്ച കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗില്‍ ആപ്റ്റിവ് കണക്ഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ജേതാക്കളായി. ഫൈനലില്‍ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് പരാജയപ്പെട്ടു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300-ലധികം കോര്‍പറേറ്റ് പ്രൊഫഷണലുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ കായികമികവിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും വേദിയായി.

ഫൈനലില്‍ ആപ്റ്റിവിലെ ആഷി മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ആപ്റ്റിവിലെ റിച്ചു ജോബു മികച്ച ബാറ്ററായും ഫാക്ടിലെ അശ്വാദ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
കെ എം എയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ക്കായി കോര്‍പറേറ്റ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സൗഹൃദ മത്സരം സംഘടിപ്പിച്ചു. ആപ്റ്റിവ് കണക്ഷന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിനെ പരാജയപ്പെടുത്തി ഇ വൈ വനിതാ ടീം ജേതാക്കളായി.

