ആലുവക്കാരുടെ കൂട്ടായ്മ അരോമ ഖത്തര്‍ രൂപീകരിച്ചു

Web Desk
1 Min Read

ദോഹ: ആലുവക്കാരുടെ കൂട്ടായ്മ അരോമ ഖത്തര്‍ രൂപീകരിച്ചു. സല്‍വ റോഡ് മിഡ്മാക് റൗണ്ട് എബൗട്ടിന് അടുത്തുള്ള ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഷംസുദ്ദീന്‍ ഇസ്മായില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ ബോഡി യോഗത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും പ്രാസംഗികകനുമായ ഡോ. താജ് ആലുവ നിര്‍വഹിച്ചു. ഹുസൈന്‍ പതുവന അധ്യക്ഷത വഹിച്ചു.

city exchange

കേന്ദ്ര സംസ്ഥാന പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചു ഖത്തറിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ റഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു.

ഭാരവാഹികളായി ഹുസൈന്‍ പതുവന (പ്രസി), മുരളീധരന്‍, മാര്‍ട്ടിന്‍ (വൈസ് പ്രസി), ഷംസുദ്ദീന്‍ ഇസ്മായില്‍ (ജന സെക്ര), ഷനീര്‍ ഇടശ്ശേരി, റാഫി എടത്തല, അന്‍ഷാദ് ആലുവ, സിയാദ് അലി, സിബി പറമ്പയം, നൗഷാദ് ഉളിയന്നൂര്‍, ഹരികൃഷ്ണന്‍, നൗസിഫ് (ജോ സെക്ര), നീന ഹൈദ്രോസ് (ട്രഷ), നവാസ് ബാവ (ജോ ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. അബ്ദുല്‍ സലാം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും അബൂബക്കര്‍ സിദ്ദീഖ്, അഫ്താബ് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുമാണ്.

- Advertisement -
Ad image

നീന ഹൈദ്രോസ് നന്ദി പറഞ്ഞു. ആലുവ അന്‍വര്‍ കെയര്‍ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്കായുള്ള അഡ്ജസ്റ്റബിള്‍ ബെഡ് സയ്‌ന ട്രേഡിങ് ഉടമ അബുബക്കര്‍ സിദ്ദിഖ് വാഗ്ദാനം ചെയ്തു. അതിനോടനുബന്ധിച്ചു ദോഹയിലെ പ്രശസ്ത കലാകാരന്‍ ഫൈസല്‍ കുപ്പായിയുടെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ ലിന്‍ഷ റിയാസ്, റിയാസ്, അന്‍സാര്‍, റിയാസ് നെടുവന്നൂര്‍, നവാസ് ബാവ, നൗഷാദ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നൂറു കണക്കിന് ആലുവക്കാര്‍ കുടുംബസമേതം പങ്കെടുത്ത ചടങ്ങില്‍ കുട്ടികള്‍ക്കുള്ള മത്സരങ്ങളും സംഘടിപ്പിച്ചു

Share This Article
Leave a Comment
error: Content is protected !!