ന്യൂയോര്‍ക്കില്‍ അപാര്‍ട്ട്‌മെന്റിന് തീപിടിച്ച് 19 പേര്‍ മരിച്ചു

Web Desk
0 Min Read

ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് മേഖലയിലെ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം; ഒന്‍പത് കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ മരിച്ചു.

city exchange

പരുക്കേറ്റവരില്‍ അറുപതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 13 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ ഏറ്റവും അപകടകരമായ തീപിടിത്തമാണ് ഇത്.

ഇന്നലെ രാത്രിയിലാണ് സംഭവം. ഇലക്ട്രിക് ഹീറ്ററില്‍ നിന്നുമാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. 19 നില കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളില്‍ നിന്നാണ് തീപടര്‍ന്നത്.

- Advertisement -
Ad image

തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേര്‍ മരിച്ചത്. 200ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുണ്ടായത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!