
ദോഹ: മറൈന്‍ എയര്‍കണ്ടീഷന്‍ മാനേജിംഗ് ഡയറക്ടറും ഖത്തറിലെ സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖനുമായ ഷൗക്കത്തലി ടി എ ജെയ്ക്ക് ആഗോളവാര്‍ത്ത അത്തഹിയ 2025 മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് അതിരുമട കൈമാറി. എയര്‍ കണ്ടീഷന്‍ രംഗത്ത് ഖത്തറിലെ അവസാന വാക്കാണ് ഷൗക്കത്തലി.

നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകാംഗവും ഫിനാന്‍സ് ഡയറക്ടറുമായ അദ്ദേഹം എന്‍ജിനിയേഴ്സ് ഫോറം ഗവേണിംഗ് ബോഡി ചെയര്‍മാനുമാണ്. ചാലിയാര്‍ ദോഹ മുഖ്യരക്ഷാധികാരി, കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന്‍ ഓഫ് കേരള സ്ഥാപക ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്ന ഷൗക്കത്തലി പ്രവാസ ജീവിതത്തിന്റെ 49-ാം വര്‍ഷത്തിലേക്കാണ് പ്രവേശിക്കുന്നത്. ഇതില്‍ 46 വര്‍ഷവും ഖത്തറിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്.

അത്തഹിയ കൈമാറ്റ ചടങ്ങില്‍ ഷൗക്കത്തലിയുടെ ഭാര്യ തജ്നുവും പങ്കെടുത്തു.
