അറബ് കപ്പിനിടയില്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍

Web Desk
0 Min Read

ദോഹ: ഫിഫ അറബ് കപ്പ് മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തിലെ സീറ്റുകള്‍ നശിപ്പിച്ചതിനെ കുറിച്ച് 2022 ഫിഫ ലോകകപ്പ് സെക്യുരിറ്റി ആന്റ് സേഫ്റ്റി ഓപറേഷന്‍സ് കമ്മിറ്റി അന്വേഷണം നടത്തുന്നു. നിയമലംഘനം നടത്തുകയും നശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ നടന്ന സ്റ്റേഡിയങ്ങളിലൊന്നില്‍ സീറ്റുകള്‍ നശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കമ്മിറ്റി നടപടികളുമായി രംഗത്തെത്തിയത്.
കളിയാരാധകര്‍ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണമെന്നും നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കായിക സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും തങ്ങളുടെ ഇഷ്ട ടീമുകളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനള്‍ നടത്തണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!