ഖത്തറിലിനി ആഘോഷത്തിന്റെ നാളുകള്‍; ദേശീയദിന പരിപാടികള്‍ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: ദേശീയദിന സംഘാടക സമിതി ദേശീയ ദിന പരിപാടികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികള്‍ ഈ ദിവസത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നവയായിരിക്കും.

city exchange

ദോഹ കോര്‍ണിഷില്‍ രാവിലെ നടക്കുന്ന ദേശീയദിന പരേഡാണ് ദേശീയ ദിനാഘോഷത്തിലെ ഏറ്റവും വലിയ ആകര്‍ഷണം.

ഡിസംബര്‍ 14 മുതല്‍ 18 വരെ സൂഖ് അല്‍ വക്‌റയില്‍ വിവിധ പരിപാടികള്‍ നടക്കും. വൈകിട്ട് മൂന്നര മുതല്‍ രാത്രി 10 മണി വരെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തിയേറ്റര്‍, പ്ലാസ്റ്റിക്ക് ആര്‍ട്ട്, അല്‍ ഫര്‍ജി ആന്റ് അല്‍ അക്കാസ് മ്യൂസിയം, അല്‍ നൊഖാത്ത മജ്‌ലിസ്, വാളുകളിലെ പൂന്തോട്ടം, ഒട്ടക സവാരി, കടല്‍ ബൈക്ക്, അല്‍ മുതവ, അല്‍ നഹ്ഹാം, ആധുനിക ബോട്ടുകള്‍, ചോദ്യോത്തര പരിപാടികള്‍, അല്‍ ദാമ മജ്‌ലിസ്, അല്‍ ഇസ്ബാഹ് മജ്‌ലിസ്, നാടന്‍ മത്സരങ്ങള്‍, ആട്ടിന്‍ കറവ മത്സരം തുടങ്ങിയവ അരങ്ങേറും.

- Advertisement -
Ad image

ആസ്‌പെയര്‍ പാര്‍ക്കില്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ വൈകിട്ട് മൂന്നര മുതല്‍ രാത്രി പത്തു വരെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒട്ടക സവാരി, ഫൈന്‍ ആര്‍ട്ട്, ചാലഞ്ച് സ്‌ക്വയര്‍, ഗോള്‍ഡന്‍ സെക്കന്റ്‌സ് ആക്ടിവിറ്റി, വഹാഖ ഗെയിംസ്, അമ്പും വില്ലും, അല്‍ ശഖബ്, ഖത്തര്‍ ചാരിറ്റി തിയേറ്റര്‍, ആക്ടിവിറ്റി കോര്‍ണര്‍, മോഷന്‍ കോംപറ്റീഷന്‍സ് പ്ലേഗ്രൗണ്ട്, കായിക സാംസ്‌ക്കാരിക പരിപാടികള്‍, അര്‍ദ തുടങ്ങി വിവിധ പരിപാടികള്‍ ഇവിടെ നടക്കും.

ഖത്തര്‍ ഫൗണ്ടേഷനില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ഓഫ് ട്രീസ്, ദി കേക്ക് സെല്ലര്‍, ഓപണ്‍ ദി ഡോര്‍സ് തുടങ്ങി നിരവധി കളികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!