റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് നിര്‍വഹിക്കാന്‍ ഔഖാഫ് 205 പള്ളികള്‍ പട്ടികപ്പെടുത്തി

Web Desk
1 Min Read

ദോഹ: ഹിജ്‌റ 1446 റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 205 പള്ളികളെ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം (ഔഖാഫ്) നിശ്ചയിച്ചു.

city exchange

ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിന്റെ നിയമ വിധികള്‍ പാലിക്കണമെന്നും നിയമാനുസൃതവും ആത്മീയവുമായ രീതിയില്‍ പ്രവാചകന്റെ മാര്‍ഗനിര്‍ദേശങ്ങളുമായി അവരുടെ അനുഷ്ഠാനം പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഇഅ്തികാഫ് ചെയ്യുന്ന വ്യക്തികള്‍ക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. എട്ടിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രക്ഷിതാവിനൊപ്പം പങ്കെടുക്കാം.

വ്യക്തിശുചിത്വം പാലിക്കേണ്ടതിന്റെയും നിയുക്ത ഇഅ്തികാഫ് മേഖലകളുടെ ശുചിത്വം ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം അടിവരയിട്ടു. പള്ളിയിലെ സ്വത്തുക്കളെ ബഹുമാനിക്കണമെന്നും അങ്ങോട്ടുമിങ്ങോട്ടും സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നത് ഉള്‍പ്പെടെ മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും വിശ്വാസികളോട് ആവശ്യപ്പെട്ടു.

- Advertisement -
Ad image

പള്ളികളുടെ പവിത്രതയും രൂപഭംഗിയും സംരക്ഷിക്കുന്നതിന് ചുവരുകളിലോ തൂണുകളിലോ മറ്റ് പള്ളി ഘടനകളിലോ വസ്ത്രങ്ങള്‍ തൂക്കിയിടുന്നത് മന്ത്രാലയം നിരോധിച്ചു. പള്ളി ഭരണകൂടം നിശ്ചയിച്ചിട്ടുള്ള പ്രകാരം ഉറങ്ങാനും ഭക്ഷണം കഴിക്കാനും നിയുക്ത സ്ഥലങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ, പള്ളികളില്‍ സ്ത്രീകള്‍ക്ക് ഇഅ്തികാഫ് അനുവദനീയമല്ലെന്ന് ആവര്‍ത്തിച്ചു.

Share This Article
Leave a Comment
error: Content is protected !!