

പയ്യന്നൂര്‍: ദീര്‍ഘമായ 17 വര്‍ഷത്തെ സേവനത്തിനു ശേഷം രാമന്തളി ജി എം യു പി സ്‌ക്കൂളില്‍ നിന്നും പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ച് മാറി പോകുന്ന കവി കൂടിയായ സി എം വിനയചന്ദ്രന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. പി ടി എയും നവീകരണ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് മടക്കാല്‍ മുസ്തഫ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍ ടി വി വിജയന്‍ സ്വാഗതം പറഞ്ഞു. കെ പി അഹമദ് ഹാജി സ്‌നേഹോപഹാരം കൈമാറി. കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ജലീല്‍ രാമന്തളി, ഗ്രാമ പഞ്ചായത്ത് അംഗം പി എം ശുഹൈബ വി വി, മുസ്തഫ, മുന്‍ പ്രധാനാധ്യാപകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍, യു കെ ദാക്ഷായണി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി പി മുഹമ്മദലി ഹാജി, എസ് മുഹമ്മദ് ഹാജി, എം സി സുബൈര്‍ അബ്ദുല്‍ ജബ്ബാര്‍, യു കെ മുഹമ്മദ് കുഞ്ഞി, കെ അനിത പങ്കെടുത്തു.
