മ്യാന്‍മര്‍ ജയിലില്‍ നിന്നും മോചിപ്പിച്ച യു എസ് മാധ്യമ പ്രവര്‍ത്തകന്‍ ഖത്തര്‍ വഴി മടങ്ങും

Web Desk
1 Min Read

ദോഹ: പതിനൊന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡാനി ഫെന്‍സ്റ്റര്‍ ഖത്തര്‍ വഴി നാട്ടിലേക്ക് മടങ്ങും. യു എന്നിലെ മുന്‍ യു എസ് അംബാസഡര്‍ ബില്‍ റിച്ചാര്‍ഡ്‌സണിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഡാനിയെ മോചിപ്പിച്ചത്. ഏതാനും ദിവസം മുമ്പാണ് ഇദ്ദേഹത്തെ 11 വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് മ്യാന്‍മര്‍ പട്ടാള ഭരണകൂടം വിധിച്ചത്.

city exchange

ഡാനിക്ക് വീണ്ടും സന്ധിക്കാനാവുമെന്നത് സന്തോഷകരമാണെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ഫ്രോണ്ടിയര്‍ മ്യാന്‍മര്‍ എന്ന ഓണ്‍ലൈന്‍ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെന്‍സ്റ്റര്‍ തെറ്റായതോ പ്രകോപനപരമായതോ ആയ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും നിയമവിരുദ്ധമായ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ് ശിക്ഷിച്ചത്.

മ്യാന്‍മറില്‍ സൈന്യം അധികാരമേറ്റെടുത്തതിന് ശേഷം ശിക്ഷിക്കപ്പെടുന്ന ഏഴാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ഡാനി. കൂട്ടത്തില്‍ ഏറ്റവും കഠിനമായ ശിക്ഷയാണ് ഡാനി ഫെന്‍സ്റ്ററിന് ലഭിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!