

ദോഹ: വിനോദ യാത്രക്കിടയില്‍ താനൂരില്‍ ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ഖത്തര്‍ മലപ്പുറം കെ എം സി സി അനുശോചനം രേഖപ്പെടുത്തി. മലപ്പുറം ജില്ലയിലുണ്ടായ അപകട വാര്‍ത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതോടൊപ്പം പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും കെ എം സി സി മലപ്പുറം ജില്ലാ സെക്രട്ടറി സവാദ് വെളിയംകോട് പറഞ്ഞു.

