ബോളിവുഡ് സംഗീത സായാഹ്നം നാളെ ദോഹയില്‍; അനുരാധ പൗഡ്വാളും വിനോദ് റാത്തോഡും വേദിയിലെത്തുന്നു

Web Desk
1 Min Read

ദോഹ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകരായ അനുരാധ പൗഡ്വാളും വിനോദ് റാത്തോഡും ഒന്നിക്കുന്ന സംഗീത വിരുന്ന് ‘അനുരാധ പൗഡ്വാള്‍ ആന്റ് വിനോദ് റാത്തോഡ് ലൈവ് ഇന്‍ ഖത്തര്‍ 2026’ ഒക്ടോബര്‍ 30 വെള്ളിയാഴ്ച നടക്കും. ദോഹ അസ്പയര്‍ സോണിലെ ലേഡീസ് സ്‌പോര്‍ട്‌സ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

city exchange

റാമി പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന പ്രോഗ്രാം ‘ഖത്തര്‍ കലണ്ടറിന്റെ’ പിന്തുണയോടെയാണ് അരങ്ങേറുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ഗേറ്റുകള്‍ തുറക്കും. തുടന്ന് ആറു മണിയോടെ പരിപാടികള്‍ ആരംഭിക്കും.

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഓര്‍മ്മപ്പെടുത്തുന്ന ഈ ഗാനസന്ധ്യയില്‍ ഗായകര്‍ക്കൊപ്പം പ്രശസ്ത കലാകാരന്‍ ജൂനിയര്‍ കുമാര്‍ സാനുവും (കാജിബാര്‍ റഹ്മാന്‍) അണിനിരക്കും. തത്സമയ ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാകും സംഗീത സായാഹ്നം പ്രേക്ഷകരിലേക്ക് എത്തുന്നത്.

100, 150, 250, 450 (2 പേര്‍ക്ക്), 500, 1,000 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ക്യൂ-ടിക്കറ്റ്‌സ്, പ്ലാറ്റിനംലിസ്റ്റ്, എസ്-സിറ്റി, വെര്‍ജിന്‍ മെഗാസ്റ്റോര്‍ എന്നീ പ്ലാറ്റ്ഫോമുകള്‍ വഴി മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

- Advertisement -
Ad image

ദോഹ ഗ്രാന്‍ഡ് ലക്സില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പിന്നണി ഗായകരായ അനുരാധ പൗഡ്വാള്‍, കാജിബാര്‍ റഹ്മാന്‍, വിനോദ് റാത്തോഡ്, റാമി പ്രൊഡക്ഷന്‍ മാനേജിങ് ഡയറക്ടര്‍ റഹീം ആതവനാട്, റേഡിയോ മിര്‍ച്ചി ബിസിനസ്സ് ഡയറക്ടര്‍ അരുണ്‍ ലക്ഷ്മണന്‍, ബി പോസിറ്റിവ് ഗ്രൂപ്പ് ഗ്രീന്‍ പ്രിന്റിങ്ങ് മീഡിയ കമ്മ്യുണിക്കേഷന്‍ മാനേജര്‍ നിതിന്‍ ജോസഫ്, റേഡിയോ മലയാളം സി ഇ ഒ അന്‍വര്‍ ഹുസൈന്‍, മാന്നായി ഓട്ടോ മോട്ടീവ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജോണ്‍ ബാസില്‍ എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!