ഉയരങ്ങളിലൂടെ ദൂരങ്ങള്‍ താണ്ടി കൂട്ടിലങ്ങാടിയിലെ സഹോദരങ്ങള്‍

Web Desk
2 Min Read

മലപ്പുറം: റോഡും തോടും ഊടുവഴികളും ദേശീയപാതയും എന്തുമാകട്ടെ ചെലൂരിലെ പൊയ്ക്കാല്‍ താരങ്ങളായ സഹോദരങ്ങള്‍ക്ക് ഇതൊന്നുമൊരു പ്രശ്‌നമല്ല. എവിടേയും ഏതു സമയത്തും പൊയ്ക്കാലില്‍ നടന്ന് വിസ്മയം തീര്‍ക്കുകയാണ് കൂട്ടിലങ്ങാടിയിലെ സഹോദരങ്ങള്‍.

city exchange


കൂട്ടിലങ്ങാടിയില്‍ നിന്ന് ചെലൂര്‍ ആലുംകുന്നത്ത് ഒടുവാന്‍ പറമ്പ് വഴി യാത്ര ചെയ്യുമ്പോള്‍ എതിരെ പൊയ്ക്കാലില്‍ നടന്നു വരുന്നവരെ കണ്ട് പലരും അത്ഭുതം കൂറുന്നത് പതിവാണ്. പത്ത് അടിയിലധികം ഉയരമുള്ള കമ്പില്‍ നടന്നെത്തുന്ന മൂന്നു യുവാക്കള്‍ വഴി യാത്രക്കാര്‍ക്ക് വിസ്മയമാണങ്കിലും നാട്ടുകാര്‍ക്ക് ഇത് പുതുമയല്ല. പാരമ്പര്യ കളരി അഭ്യാസി ചെലൂരിലെ പടിക്കമണ്ണില്‍
അബൂബക്കറിന്റെയും ഒടമലക്കുണ്ടില്‍ മറിയുമ്മയുടെയും മക്കളായ അന്‍ഷാദ്, ബിന്‍ഷാദ്, റബിയത്ത് അലി എന്നിവരാണ് കമ്പില്‍ നടന്ന് കൗതുകമാകുന്ന ഈ ഗ്രാമീണ യുവ അഭ്യാസികള്‍.
ചെറുപ്പം മുതലേ കളരിപ്പയറ്റ് അഭ്യസിക്കുന്ന ഇവര്‍ ജ്യേഷ്ഠനും ഗുരുനാഥനുമായ ശിഹാര്‍ ഗുരുക്കളുടെ
കളരിയില്‍ നിന്നാണ് അഭ്യാസങ്ങള്‍ പഠിക്കുന്നത്.

റോഡ് ഷോ, സ്റ്റേജ് ഷോ, വാള്‍ പയറ്റ്, ഉറുമി മിന്നല്‍ തുടങ്ങിയ തുടങ്ങിയ വ്യത്യസ്ത അഭ്യാസ പ്രകടനങ്ങളും ചെയ്തുവരുന്നു. കമ്പിലുള്ള പൊയ്ക്കാല്‍ നടത്തമാണ് ഇവരുടെ ഇഷ്ടവിനോദം. രണ്ട് കിലോമീറ്റര്‍ വരെ കമ്പില്‍ നിന്ന് ഇറങ്ങാതെ നടക്കാറുണ്ട്. പത്ത് അടി ഉയരത്തില്‍ വരെ നടക്കുന്നതിന് പ്രത്യേക കമ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. വര്‍ഷങ്ങളുടെ നിരന്തരമായ പരിശ്രമത്തിന് ഒടുവിലാണ് കമ്പില്‍ നടത്തം പരിശീലിച്ചെടുത്തത്. ചെറിയ ഉയരത്തില്‍ തുടങ്ങിയ നടത്തമാണ് ഇപ്പോള്‍ പത്ത് അടിയില്‍ എത്തി നില്‍ക്കുന്നത്. നിരന്തര പരിശീലനത്തിലൂടെ കൂടുതല്‍ ഉയരത്തില്‍ നടക്കാനുള്ള ശ്രമങ്ങളാണ് സഹോദരങ്ങളുടേത്. ഒഴിവ് ദിവസങ്ങളിലും പുലര്‍ച്ചയും ജോലി കഴിഞ്ഞ് എത്തിയതിന് ശേഷവുമാണ് പരിശീലനത്തിന് സമയം കണ്ടെത്തുന്നത്.

- Advertisement -
Ad image


മലപ്പുറത്ത് നടന്ന യുവജനോത്സവത്തില്‍ കൂട്ടിലങ്ങാടിയില്‍ നിന്ന് യുവജനോത്സവ വേദിയിലേക്ക് കമ്പില്‍ നടന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു ഈ സഹോദരങ്ങള്‍. ഇവരുടെ ജ്യേഷ്ഠന്മാരായ നൗഫലും ഫൈസലും ആദ്യകാല കായിക അഭ്യാസികളാണ്.
കൂട്ടിലങ്ങാടിയിലെ ഇന്ത്യന്‍ ഫൂട്ട്‌വെയര്‍, ക്വാളിറ്റി ഫുട്‌വെയര്‍, പവിഴം ഫാന്‍സി എന്നീ സ്ഥാപനങ്ങള്‍ നടത്തുകയാണ് ഇരട്ട സഹോദരങ്ങളായ


അന്‍ഷാദും ബിന്‍ഷാദും. ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് ബ്ലാക്ക് ബെല്‍റ്റും ഇവര്‍ നേടിയിട്ടുണ്ട്. ഇളയ സഹോദരി എം എസ് പി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മര്‍ഫിയ തസ്‌നീം ഇവരുടെ പാത പിന്തുടര്‍ന്ന് ആഭ്യാസങ്ങള്‍ പഠിച്ചുവരുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!