മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ട വന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം

Web Desk
1 Min Read

മിലാനി: മാര്‍പാപ്പയ്ക്ക് തപാലില്‍ വെടിയുണ്ടകള്‍ അയച്ച സംഭവത്തില്‍ ഇറ്റാലിയന്‍ അര്‍ധ സൈനിക വിഭാഗം അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസമാണ് മാര്‍പാപ്പയ്ക്ക് വന്ന തപാലില്‍ വെടിയുണ്ട കണ്ടെത്തിയത്. കത്തുകള്‍ തരംതിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ ഉന്നതാധികാരികളെ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെത്തുകയായിരുന്നു.

city exchange

പിസ്റ്റളില്‍ ഉപയോഗിക്കുന്ന മൂന്ന് വെടിയുണ്ടകളാണ് തപാലില്‍ നിന്ന് കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്നാണ് തപാല്‍ അയച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്
വെടിയുണ്ട അയച്ച കവറിന് പുറത്ത് പേന കൊണ്ടാണ് വിലാസം എഴുതിയിരിക്കുന്നത്.


തപാലിന് പുറത്ത് പേന കൊണ്ട് ‘പോപ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം’ എന്ന വിലാസമാണ രേഖപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാനിലെ സാമ്പത്തിക പ്രവര്‍ത്തനത്തെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!