മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് ഐ പി സി സി

Web Desk
1 Min Read

ജനീവ: മനുഷ്യന്റെ നിരവധി വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഭൂമിയിലെ കാലാവസ്ഥയെ വലിയ രീതിയില്‍ മാറ്റുന്നതായും ഇത്തരം മാറ്റങ്ങള്‍ മാറ്റാനാവാത്തതുമാണെന്ന് ഇന്റര്‍ഗവണ്‍മെന്റര്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ (ഐ പി സി സി) മുന്നറിയിപ്പ്. അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കകം വ്യാവസായിക കാലഘട്ടത്തിന്റെ താരതമ്യപ്പെടുത്തലില്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താനാവില്ലെന്നും രണ്ട് ഡിഗ്രിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ലംഘനം നടത്തുകയും വ്യാപകമായ നാശമുണ്ടാക്കിയതുമാണ് തീവ്രമായ കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നത്.
ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നത് ഗണ്യമായി കുറക്കുന്നതിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തിലെ മാറ്റത്തെ അല്‍പമെങ്കിലും തടയാനാവുകയുളളു. 1988 മുതല്‍ ഐ പി സി സി കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. അത്തരത്തിലുള്ള ആറാമത്തെ റിപ്പോര്‍ട്ടാണിത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലോകത്തിലെ എല്ലാ വിവരങ്ങളും പങ്കുവെക്കുന്ന റിപ്പോര്‍ട്ടാണിത്.

city exchange


സമുദ്ര നിരപ്പ് ഉയരുന്നത്, ഹിമാനികളുടെ ഉരുക്കം, ഉഷ്ണ തരംഗങ്ങള്‍, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങി കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെന്ന് റിപ്പോര്‍ട്ട് നിസ്സംശയം കണ്ടെത്തുന്നുണ്ട്.


ആഗോള സമ്പദ് വ്യവസ്ഥയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിന് അടിയന്തിരമായ നയപരിപാടികള്‍ അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടത്. നവംബര്‍ മാസത്തില്‍ ഗ്ലാസ്ഗോയില്‍ യു എന്‍ കാലാവസ്ഥാ ചര്‍ച്ചയായ കോപ്പ് 26ല്‍ 197 രാജ്യങ്ങള്‍ പങ്കെടുക്കും.

- Advertisement -
Ad image


മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പാണ് റിപ്പോര്‍ട്ടെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. മുന്നറിയിപ്പിന്റെ ശബ്ദം കാതടിപ്പിക്കുന്നതാണെന്നും തെളിവുകള്‍ നിഷേധിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഫോസില്‍ ഇന്ധനം കത്തുന്നതും ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗ്ഗമനവും വനനശീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുകയും കോടിക്കണക്കിന് പേര്‍ അപകടത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!