അഗ്നിപര്‍വത സ്‌ഫോടനം: ജക്കാര്‍ത്തയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്

Web Desk
1 Min Read

ദോഹ: അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരപ്പൊടി ജക്കാര്‍ത്തയിലെ സോക്കാര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സ് ജക്കാര്‍ത്തയിലേക്കും തിരിച്ചുമുള്ള നാല് സര്‍വീസുകള്‍ റദ്ദാക്കി.

city exchange

ദോഹ- ജക്കാര്‍ത്ത റൂട്ടിലെ ക്യു ആര്‍ 954, ക്യു ആര്‍ 955, ക്യു ആര്‍ 956, ക്യു ആര്‍ 957 വിമാനങ്ങളാണ് സെപ്റ്റംബര്‍ 7 തിങ്കളാഴ്ച റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ ഏറ്റവും പുതിയ വിമാന സര്‍വീസ് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതെന്നും ഉണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നതായും എയര്‍ലൈന്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

ഇന്തോനേഷ്യയിലെ അനക് ക്രകറ്റോവ അഗ്നിപര്‍വതം ഞായറാഴ്ച വീണ്ടും പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അഗ്നിപര്‍വത ചാരം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജക്കാര്‍ത്തയിലെ സോക്കാര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ക്കും തടസ്സം നേരിട്ടു.

- Advertisement -
Ad image

ഇന്തോനേഷ്യന്‍ കാലാവസ്ഥാ ഏജന്‍സിയായ ബി എം കെ ജിയുടെ വിവരമനുസരിച്ച് വെള്ളിയാഴ്ച മുതല്‍ അഗ്നിപര്‍വതത്തില്‍ സ്‌ഫോടന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ലാവ ഉറവപോലെ ഉയരുന്നതും ശക്തമായ സ്‌ഫോടന ശബ്ദങ്ങളും രേഖപ്പെടുത്തിയതായി ഏജന്‍സി അറിയിച്ചു. ഞായറാഴ്ച രണ്ട് പുതിയ സ്‌ഫോടനങ്ങളും രേഖപ്പെടുത്തി.

ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ സുന്ദ കടലിടുക്കിലാണ് അനക് ക്രകറ്റോവ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!