പ്രതീക്ഷയുടെ തിരി നാളങ്ങളാണ് ആഘോഷങ്ങള്‍

Web Desk
1 Min Read
  • ജെ കെ മേനോന്‍

കോവിഡ് അശാന്തി തീര്‍ത്ത കാലത്താണ് ശാന്തിയുടെ വചനങ്ങളുമായി വീണ്ടും ബലി പെരുന്നാള്‍ കടന്നുവരുന്നത്. ലോകത്തിലെ എല്ലാ ആഘോഷങ്ങളും കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി അടച്ചു പൂട്ടപ്പെട്ടിട്ടുണ്ട്. വലിയ ലോകത്ത് നടക്കുന്ന ആഘോഷങ്ങളെല്ലാം മനസ്സിന്റേയും വീടിന്റേയും നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയെങ്കിലും പ്രതീക്ഷയുടെ ഒരു തിരിനാളവും നാമാരും കൈവിടുന്നില്ല. മകനെ ബലിയറുക്കാനാവശ്യപ്പെട്ട ദൈവത്തിന്റെ ഹിതം ഏറ്റെടുത്ത ഇബ്രാഹിം പ്രവാചകന് പ്രതീക്ഷയുടെ തിരിനാളമായി ജിബ്രീല്‍ മാലാഖ പ്രത്യക്ഷപ്പെട്ടതുപോലെ കോവിഡെന്ന മഹാമാരി ഇല്ലാതാകുന്ന ഒരു ദിനത്തിന് കാത്തിരിക്കുകയാണ് ലോകം മുഴുവന്‍. അവസാനിച്ചു പോകാത്ത സത്കര്‍മങ്ങള്‍ നിര്‍വഹിച്ച് ലോകം പഴയതുപോലെ തിരികെയെത്തുമെന്നുള്ള വലിയ പ്രതീക്ഷയിലേക്കുള്ള വാതില്‍ തുറക്കലാകട്ടെ ഈ വര്‍ഷത്തെ ബലി പെരുന്നാള്‍.
ഏവര്‍ക്കും ഹൃദ്യമായ ബലി പെരുന്നാള്‍ ആശംസകള്‍.

city exchange
Share This Article
Leave a Comment
error: Content is protected !!