
ദോഹ: ടെസ്ല ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന അങ്കമാലി കല്യാണ തലേന്ന് 28ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഹാള്‍ നമ്പര്‍ 1ല്‍ നടക്കും. അങ്കമാലിയിലെ കല്യാണ തലേന്ന് ഒരുക്കുന്ന വിഭവങ്ങളുമായി ഭക്ഷ്യമേള, നൃത്തം, ലൈവ് മ്യൂസിക്ക് തുടങ്ങി വമ്പന്‍ പരിപാടികളാണ് വേദിയില്‍ അരങ്ങേറുന്നത്. പരിപാടിയുമായി ബന്ധപ്പെട്ട് രമ്യാ നമ്പീശന്‍, കലാഭവന്‍ സതീഷ്, സിദ്ധാര്‍ഥ് മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ ദോഹയില്‍ എത്തിത്തുടങ്ങി.

