
ദോഹ: സഹായി മെഡിക്കല്‍ കോളജ് ഡയാലീസ് സെന്ററിലേക്കുള്ള രണ്ടായിരത്തി അഞ്ഞൂറ് ഡയാലിസിസിനുള്ള സഹായം സി എം ഫൈസല്‍ നാദാപുരത്തില്‍ നിന്ന് ഖത്തര്‍ ഐ സി എഫ് നേതാക്കള്‍ സ്വീകരിച്ചു.

ചടങ്ങില്‍ ഐ സി എഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ ഐ സി, പ്ലാനിങ് ബോര്‍ഡ് അംഗം അബ്ദുല്‍ കരിം ഹാജി മേമുണ്ട, റഹ്മത്തുള്ള സഖാഫി ചീക്കോട്, ഹനീഫ സഖാഫി പൂവാട്ടുപറമ്പ്, സി എം ജാബിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
