ബഹ്‌റൈനില്‍ കുടുങ്ങിയ പ്രവാസികളുടെ മടക്ക യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എം പി

Web Desk
1 Min Read

മനാമ: നിലവിലെ സാഹചര്യത്തില്‍ ബഹ്റൈനില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷിതമായ മടക്കയാത്രക്കായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു.
ബഹ്റൈനിലെ അന്താരാഷ്ട്ര വിമാനത്താവളം താത്ക്കാലികമായി അടച്ചതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ വലിയ പ്രതിസന്ധിയിലാണ് പ്രവാസികളെന്ന് ചൂണ്ടിക്കാട്ടി എം പി, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

city exchange

ബഹ്റൈനില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതോടെ റോഡ് മാര്‍ഗം സൗദി അറേബ്യയില്‍ എത്തി അവിടെ നിന്നും നാട്ടിലെത്തുകയുമാണ് ഏക വഴി. എന്നാല്‍ സൗദി ട്രാന്‍സിറ്റ് വിസ ലഭിക്കുന്നതിലെ കടുത്ത പ്രയാസങ്ങള്‍ ഈ നീക്കത്തിന് തടസ്സമാവുകയാണ്. അടിയന്തര ചികിത്സ ആവശ്യമായ രോഗികള്‍, അടുത്ത ബന്ധുക്കളുടെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തേണ്ടവര്‍, പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ ഇതോടെ കടുത്ത ദുരിതത്തിലാണെന്ന് എം പി കത്തില്‍ വ്യക്തമാക്കി.

ഈ പ്രശ്‌നത്തില്‍ വിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും ബഹ്റൈനിലെ ഇന്ത്യന്‍ എംബസി വഴി ദുരിതബാധിതരായ പ്രവാസികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. കൂടാതെ, സൗദി ഗവണ്‍മെന്റുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തി പ്രത്യേക പരിഗണനയോടെ ട്രാന്‍സിറ്റ് വിസകള്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയത്തി ന്റെ ഭാഗത്തുനിന്നും സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം പി കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!