ദോഹ അന്താരാഷ്ട്ര പുസ്തകമേള: വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ‘യുവത’

Web Desk
1 Min Read

ദോഹ: മുപ്പത്തി അഞ്ചാമത്‌ ദോഹ അന്താരാഷ്ട്ര പുസ്തകമേളയില്‍ വൈവിധ്യമായ പുസ്തകം ശേഖരവുമായി കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസും പങ്കെടുക്കുന്നു. മെയ് 14 മുതല്‍ 23 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മേളയില്‍ സ്റ്റാള്‍ നമ്പര്‍ എച്ച്515 ലാണ് യുവതയുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്.

city exchange

ഇസ്ലാമിക ഗ്രന്ഥങ്ങള്‍, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ മേളയില്‍ ലഭ്യമാകും. പ്രമുഖ പണ്ഡിതന്‍ എ അബ്ദുസ്സലാം സുല്ലമി രചിച്ച ‘സ്വഹീഹുല്‍ ബുഖാരി’ സമ്പൂര്‍ണ്ണ വിവര്‍ത്തനവും വ്യാഖ്യാനവും, കുട്ടികള്‍ക്ക് വേണ്ടി പ്രശസ്ത മലയാളം പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകള്‍, ആറു വാള്യങ്ങളിലായി യുവത ഒരുക്കിയ ‘1921 മലബാര്‍ സമരം’, കവാടം ബുക്‌സിന്റെ ‘മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകള്‍’ എന്നീ ഗ്രന്ഥങ്ങള്‍ സ്റ്റാളിലെ പ്രധാന ആകര്‍ഷണങ്ങളാണ്.

മേളയുടെ ഭാഗമായി ഓരോ പുസ്തകങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ടുകളും ബണ്ടില്‍ ഓഫറുകളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പ്രവാസികള്‍ക്കായി യുവത അവതരിപ്പിക്കുന്ന ‘വീട്ടില്‍ ഒരു ലൈബ്രറി’ പദ്ധതിയില്‍ ചേരാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പുസ്തകമേളയില്‍ നിന്ന് നിശ്ചിത തുകയ്ക്കുള്ള പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അവ സുരക്ഷിതമായി നാട്ടിലെ വിലാസത്തില്‍ എത്തിച്ചു നല്‍കുന്ന സൗകര്യം ഇതിലൂടെ ലഭ്യമാകും.

- Advertisement -
Ad image

മികച്ച വായനാനുഭവം തേടുന്നവര്‍ക്ക് അത്യാധുനികമായ സജ്ജീകരണങ്ങളോടെയാണ് യുവത സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 6677 2199 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!