ഈദുല്‍ അദ്ഹ നമസ്‌കാരം എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍

Web Desk
1 Min Read

ദോഹ: ഈദുല്‍ അദ്ഹ നമസ്‌ക്കാരം എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടത്തുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ജൂണ്‍ 28ന് ദുല്‍ഹിജ്ജ പത്താം തിയ്യതി രാവിലെ അഞ്ച് മണിക്കാണ് നമസ്‌ക്കാരം.

city exchange

ഏപ്രിലില്‍ ഇതേ വേദിയില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ഥന നിര്‍വഹിച്ചിരുന്നു.

‘എല്ലാവര്‍ക്കും രസകരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഏറ്റവും കൂടുതല്‍ ആരാധകരെയും പങ്കെടുക്കുന്നവരെയും സ്വാഗതം ചെയ്യാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു’ എന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

- Advertisement -
Ad image

രാവിലെ അഞ്ചിന് നടക്കുന്ന ഈദുല്‍ അദ്ഹ നമസ്‌ക്കാരത്തിന് ശേഷം രാവിലെ ഒന്‍പത് മണി വരെ ഈദ് ആഘോഷങ്ങളും എജുക്കേഷന്‍ സിറ്റി മസ്ജിദില്‍ നടക്കും. ഫെയ്സ് പെയിന്റിംഗ്, ഗെയിമുകള്‍, ഭക്ഷണ പാനീയങ്ങള്‍ തുടങ്ങി കുടുംബങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആഘോഷങ്ങളില്‍ ഉള്‍പ്പെടും.

എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ചേരാന്‍ ട്രാം ഉപയോഗപ്പെടുത്താവുന്നതാണ്. വെസ്റ്റ് പാര്‍ക്കിംഗ്, ഓക്‌സിജന്‍ പാര്‍ക്ക്, അല്‍ ശഖബ് പാര്‍ക്കിംഗ് എന്നിവിടങ്ങളിലും വാഹന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ലഭ്യമാണ്.

ഈദുല്‍ ഫിത്വറിനാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ആദ്യമായി ഈദ് നമസ്‌ക്കാരം സംഘടിപ്പിച്ചത്. ആയിരങ്ങളാണ് ഇവിടെ എത്തിച്ചേര്‍ന്നത്.

Share This Article
Leave a Comment
error: Content is protected !!