‘ഫാ-ലാ-മി ’26 ‘ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Web Desk
1 Min Read

മനാമ: കെ എം സി സി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ‘ഫാ-ലാ-മി ’26’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു.

city exchange

ഹമദ് ടൗണിലെ ഹമലക്ക് സമീപം ബൂരിയിലെ സ്മാര്‍ട്ട് പൂളില്‍ നടന്ന ക്യാമ്പില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പിന്നീട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ക്കിടയിലും ജോലിത്തിരക്കുകള്‍ക്കിടയിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായ അനുഭവമായിരുന്നു ക്യാമ്പെന്ന് സംഘാടകരും പങ്കെടുത്ത കുടുംബങ്ങളും പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് അനസ് നാട്ടുകല്‍ അധ്യക്ഷത വഹിച്ചു. കെ എം സി സി ബഹ്റൈന്‍ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ അഷറഫ് കക്കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

- Advertisement -
Ad image

ഭാരവാഹികളായ നൗഫല്‍ പടിഞ്ഞാറങ്ങാടി, അന്‍സാര്‍ ചങ്ങലീരി, ഷഫീഖ് വല്ലപ്പുഴ, ജിഷാദ് പെരിങ്ങോട്ടുകുറിശ്ശി, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ മൊയ്തീന്‍, ബഷീര്‍ കെ പി, യഹിയ വണ്ടുംതറ, സുഹൈല്‍ ടി പി, ഹസ്സന്‍ കരിമ്പ, മുബാറക്ക് മലയില്‍, ഷാഹിദ് യൂസഫ്, ഫാരിസ്, താഹിര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ജില്ലാ ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ മാരായമംഗലം സ്വാഗതവും ജില്ലാ ട്രഷറര്‍ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!