

ദോഹ: ഭാഷാ സമര അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കാന്‍ ഖത്തറിലെത്തിയ ഫരീദ് റഹ്മാനി കാളികാവിന് സ്വീകരണം നല്‍കി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഖത്തര്‍ കെ എം സി സി വണ്ടൂര്‍ മണ്ഡലം നേതാക്കളും പ്രോഗ്രാം സ്വാഗത സംഘം അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഏഴിന് തുമാമ കെ എം സി സി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കളികാവ് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് ഫരീദ് റഹ്മാനി കാളികാവ്
തുടങ്ങിയവര്‍ സംസാരിക്കും.

കെ എം സി സി ഖത്തര്‍ പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യും. കെ എം സി സി ഖത്തര്‍ സ്റ്റേറ്റ്, ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുക്കും.
അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഭാഷാസമരത്തില്‍ രക്തസാക്ഷികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ ത്യാഗങ്ങള്‍ അനുസ്മരിക്കപ്പെടും.

