ഹമീദ് വൈക്കലശ്ശേരിക്ക് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

ദോഹ: പ്രവാസലോകത്തെ നാലര പതിറ്റാണ്ട് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹമീദ് വൈക്കലശ്ശേരിക്ക് യാത്രയയപ്പ് നല്‍കി. അബ്ദുല്‍ നാസര്‍ നാച്ചി അധ്യക്ഷത വഹിച്ചു. യോഗം എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഈസ് വയനാട് സ്വാഗതവും കോയ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

city exchange

മറുപടി പ്രസംഗത്തില്‍ ഹമീദ് വൈക്കലശ്ശേരി പഴയകാല പ്രവാസജീവിതത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന് യാതൊരു സ്വാധീനവുമില്ലാത്ത ഒരു പ്രദേശത്തുനിന്നാണ് താന്‍ ഇവിടേക്ക് വരുന്നതെന്നും എന്നാല്‍ ഇവിടെയെത്തിയിട്ടും എല്ലാവരോടും വലിയ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇത്രയുംകാലം ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലത്ത് നല്ല ഒരുപറ്റം സുഹൃത്തുക്കളെ ഉണ്ടാക്കിയാണ് പ്രവാസജീവിതം അവസാനിപ്പിച്ചു പോകുന്നതെന്നും എല്ലാവരോടും നല്ലത് മാത്രം പറയുകയും നല്ലതിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരുപറ്റം ആളുകളോടൊപ്പം നില്‍ക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!