പുതുമുഖങ്ങള്‍ ഒന്നിക്കുന്ന ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ‘മുറിവ്’ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

Web Desk
1 Min Read

കൊച്ചി: വേ ടു ഫിലിംസ് എന്റര്‍ടൈന്‍മെന്റ്, ബിയോണ്ട് സിനിമാ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ കെ ഷെമീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘മുറിവ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

city exchange

സുരേഷ് ഗോപി, രാജ് ബി ഷെട്ടി, തമിഴ് നടന്‍ ജീവ, ദേവ് മോഹന്‍ തുടങ്ങി നിരവധി പേരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. യൂനസിയോ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് സ്വന്തമാക്കിയിരുന്നു. മാസ് ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവ്, തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ നിഷാദ് കോയ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം ഷാറൂഖ് ഷമീര്‍, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അന്‍വര്‍ ലുവ, ശിവ, ഭഗത് വേണുഗോപാല്‍, ദീപേന്ദ്ര, ജയകൃഷ്ണന്‍, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഹരീഷ് എ. വി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്. സുഹൈല്‍ സുല്‍ത്താന്റെ വരികള്‍ സിത്താര കൃഷ്ണകുമാര്‍, ശ്രീജിഷ്, സൂര്യ ശ്യാംഗോപാല്‍, ആനന്ദ് നാരായണന്‍, പി ജയലക്ഷ്മി തുടങ്ങിയവര്‍ ആലപിച്ചിരിക്കുന്നു. പ്രോജക്ട് ഡിസൈനര്‍, പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!