2024ന്റെ പ്രതീക്ഷകളുമായി ശിവാനി സായ

Web Desk
1 Min Read

കൊച്ചി: സിനിമ മോഹമായി മനസ്സില്‍ കൊണ്ടുനടന്നിരുന്നുവെങ്കിലും വളരെ അപ്രതീക്ഷിതമായി ചലച്ചിത്ര രംഗത്ത് വന്ന നടിയാണ് ശിവാനി സായ.

city exchange

2019ല്‍ ശക്തന്‍ മാര്‍ക്കറ്റ് എന്ന സിനിമയില്‍ നായികയായിട്ടായിരുന്നു തുടക്കം. മോഡലിംഗ്, റാമ്പ് ഷോ, ആല്‍ബം, ഷോര്‍ട്ട് ഫിലിം രംഗത്ത് പ്രവര്‍ത്തി പരിചയം നേടിയ ശിവാനിക്ക് ശക്തന്‍ മാര്‍ക്കറ്റ് വഴിത്തിരിവ് നല്‍കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും കോവിഡ് കാലത്തെ സിനിമ യുടെ റിലീസ് വിജയത്തെ ബാധിച്ചിരുന്നു.

എങ്കിലും ശിവാനിക്ക് പുതിയ അവസരങ്ങള്‍ വന്നു ചേര്‍ന്നിരുന്നു. ഇന്ദിര, കപ്പ് തുടങ്ങിയ സിനിമകളില്‍ ശിവാനിക്ക് ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടി. നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മധു വിധു എന്ന വെബ് സീരീസിലും ഒരു മികച്ച കഥപാത്രത്തെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ശിവാനി ഇപ്പോള്‍ പുതിയ ചില സിനിമകള്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഇപ്പോള്‍ ചിത്രീകരണം തുടരുന്ന ഗുമസ്ഥന്‍ എന്ന സിനിമ ഉള്‍പ്പെടെ 2024ല്‍ പല സിനിമകളുടെയും ഭാഗമാകാന്‍ പോകുന്നു. നൃത്തമാണ് ഈ കലാകാരിയുടെ കലയുടെ അടിത്തറ. കുച്ചിപ്പുടി ഡാന്‍സില്‍ പ്രാവീണ്യം നേടിയിട്ടുള്ള ശിവാനി ഇപ്പോഴും നൃത്തം പ്രാക്ടീസ് ചെയ്തു വരുന്നു.

- Advertisement -
Ad image

അഭിനയ സാധ്യതയുളള നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സിനിമ രംഗത്ത് നല്ലൊരു സ്ഥാനവും അംഗീകാരവും നേടിയെടുക്കണം എന്നതാണ് ശിവാനിയുടെ ഇപ്പോഴത്തെ ആഗ്രഹം. 2024 പിറക്കുന്നതോടെ അത് സാധ്യമാകും എന്ന് തന്നെ നടി വിശ്വസിക്കുന്നു.
ഭാഗ്യമാണ് ഈ ആഗ്രഹങ്ങള്‍ക്ക് വേണ്ടത് എന്ന തിരിച്ചറിവും ശിവാനിക്കുണ്ട്.

കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന സിനിമയാണ് കരിയറിനു ആവശ്യമെന്നും ശിവാനി പറയുന്നു. മുവാറ്റുപുഴക്കടുത്തുള്ള പള്ളിക്കുളങ്ങരയാണ് സ്വദേശം.

TAGGED:
Share This Article
Leave a Comment
error: Content is protected !!