ആദ്യ വിമാനം കൊച്ചിയില്‍ നിന്നും ദുബൈയിലെത്തി: പ്രവാസ ലോകത്ത് സന്തോഷം

Web Desk
1 Min Read

ദുബൈ:മാസങ്ങള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് പ്രവാസികള്‍ മടങ്ങിത്തുടങ്ങി. ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30 പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബൈയിലെത്തി.10.30നു കൊച്ചിയില്‍ നിന്നു പുറപ്പെട്ട വിമാനത്തിലും തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലും നൂറുകണക്കിനു പേരാണു യുഎഇയിലേക്കു യാത്ര ചെയ്തത്. യുഎഇ എമിഗ്രേഷനുകളില്‍ നിന്നുള്ള അനുമതിയുടെ തെളിവ്, യുഎഇയില്‍ നിന്ന് രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചതിന്റെ രേഖ, കോവിഡ്19 പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , വിമാനത്താവളത്തില്‍ നിന്നുള്ള കോവിഡ് റാപിഡ് പരിശോധനാ നെഗറ്റീവ് സര്‍ടിഫിക്കറ്റ് എന്നിവയാണു യാത്രക്കാര്‍ ഹാജരാക്കേണ്ടത്. കൂടാതെ, യുഎഇയില്‍ നിന്ന് നാട്ടില്‍ വന്നിട്ട് ആറ് മാസം കൂടാനും പാടില്ല എന്നാണ് നിബന്ധനകളിലുള്ളത്. കൊവിഡ് പ്രതിസന്ധിമൂലം യാത്രാ നിരോധനമുണ്ടായതോടെ ആയിരക്കണക്കിന് മലയാളികളാണ് നാട്ടില്‍ കുടുങ്ങിയിരുന്നത്. ഘട്ടം ഘട്ടമായി യു.എ ഇ പ്രവാസികള്‍ക്ക് തങ്ങളുടെ ജോലി സ്ഥലത്തേക്ക് എത്താമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.

city exchange
Share This Article
Leave a Comment
error: Content is protected !!